Naattuvaartha

News Portal Breaking News kerala, kozhikkode,

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി; രണ്ട് പേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി: നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്ക്. കുമരനെല്ലൂര്‍ പനങ്ങാട്ടു വീട്ടില്‍ അനൂപ് (31),ഭാര്യ മഹാലക്ഷ്മി (23) എന്നിവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also:മോഷണം നടത്തിയെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയെ ഷൂമാലയിട്ട് നടത്തിച്ചു; ഹോസ്റ്റൽ സൂപ്രണ്ടിനെതിരെ നടപടി

കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയിലെ കുണ്ടന്നൂര്‍ പള്ളി സെന്ററിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍വശവും ബസ്‌കാത്തിരിപ്പ് കേന്ദ്രവും പൂര്‍ണമായി തകര്‍ന്നു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read also: മതില്‍ കെട്ടുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!