Naattuvaartha

News Portal Breaking News kerala, kozhikkode,

ആത്മീയഗുരു ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; വടകര സ്വദേശി അറസ്റ്റില്‍

പാലക്കാട്: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ വടകര സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങള്‍(48)ആണ് പിടിയിലായത്. ആത്മീയ ഗുരുവെന്ന പേരില്‍ വിശ്വാസം നേടിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Read also: സൗദിയിലുണ്ടായ വാഹനാപകടത്തിൽ കത്തറമ്മൽ സ്വദേശി മരിച്ചു

വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി 16 വയസ്സുമുതല്‍ ആബിദ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സൈനുല്‍ ആബിദിന്റെ മുത്തശ്ശന്‍ തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായിരുന്നെന്നും ഇദ്ദേഹത്തിന്റെ മരണ ശേഷം ആബിദ് തങ്ങളുടെ കുടുംബത്തെ സമീപിക്കുകയായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Read also: പെണ്‍കുട്ടികള്‍ക്ക് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഹൈക്കോടതി

സൈനുല്‍ ആബിദിന്റെ വടകരയിലെ വീട്ടില്‍വെച്ച് 2002ല്‍ യുവതിക്ക് തേനില്‍ മയക്കുമരുന്ന് നല്‍കിയായിരുന്നു ആദ്യ പീഡനമെന്നു പൊലീസ് പറഞ്ഞു. സൈനുല്‍ ആബിദിന്റെ കുടുംബത്തെ പരിചരിക്കാനെന്ന് പറഞ്ഞ് എസ്എസ്എല്‍സി കഴിഞ്ഞയുടനെ കുടുംബം യുവതിയെ വടകരയിലേക്ക് അയക്കുകയായിരുന്നു. അന്നുമുതല്‍ തന്നെ പീഡനത്തിന് ഇരയാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Read also: വേളം പള്ളിയത്ത് ജനങ്ങളില്‍ ഭീതി പടര്‍ത്തി കാട്ടുപന്നിക്കൂട്ടം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!