Naattuvaartha

News Portal Breaking News kerala, kozhikkode,

വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയിൽ

പാലക്കാട്: ചന്ദ്രനഗറില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയില്‍. ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതി നഗര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടത്തിയത്. ഇവരുടെ സഹോദരന്‍ രാജേഷിന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

Read also: എളേറ്റില്‍ അണ്ടിക്കുണ്ടില്‍ പരേതനായ മൊയ്തീന്‍ കുഞ്ഞിഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ(85) നിര്യാതയായി

മാട്ടുമന്തയില്‍ ഉള്ള രാജേഷ് എന്നയാളുടെ സഹോദരിയും സഹോദരനുമാണ് സിന്ധുവും പ്രശാന്തും. രാജേഷ് ടൗണ്‍ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്റെ പക്കല്‍ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം തുടങ്ങി.

Read also: സൗദിയിലുണ്ടായ വാഹനാപകടത്തിൽ കത്തറമ്മൽ സ്വദേശി മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!