Naattuvaartha

News Portal Breaking News kerala, kozhikkode,

മോഷണം നടത്തിയെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയെ ഷൂമാലയിട്ട് നടത്തിച്ചു; ഹോസ്റ്റൽ സൂപ്രണ്ടിനെതിരെ നടപടി

ഭോപ്പാല്‍: പണം മോഷ്ടിച്ചെന്ന സംശയത്തെത്തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ സൂപ്രണ്ട് ഷൂ മാല അണിയിച്ച് നടത്തിച്ചു. ദംജിപുര ഗ്രാമത്തിലെ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അമന്‍വീര്‍ സിംഗ് ബെയ്ന്‍സിന്റെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു.

Read also: ബട്ടണ്‍ രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

ഹോസ്റ്റലിലെ വനിതാ സൂപ്രണ്ടിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി ട്രൈബല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദംജിപുരയിലെ ട്രൈബല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഹോസ്റ്റലില്‍ താമസിക്കുകയാണ് പെണ്‍കുട്ടി. മകളെ കാണാന്‍ ഹോസ്റ്റലില്‍ പോയപ്പോഴാണ് സംഭവം അറിയിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മകളെ മേക്കപ്പിട്ട് സൂപ്രണ്ട് ചെരുപ്പ് മാലയുമായി ഹോസ്റ്റല്‍ കാമ്പസില്‍ പരേഡ് നടത്തിയെന്നും ഇയാള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം മകള്‍ ഹെസ്റ്റലില്‍ താമസിക്കാന്‍ തയ്യാറായില്ലെന്നും പിതാവ് പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!