Naattuvaartha

News Portal Breaking News kerala, kozhikkode,

മാഹിയില്‍ നിന്ന് വയനാട്ടിലേക്ക് മദ്യം കടത്ത്; 16.8 ലിറ്റര്‍ മദ്യവുമായി ഡ്രൈവര്‍ പിടിയില്‍

കല്‍പ്പറ്റ:മാഹിയില്‍ നിന്ന് വയനാട്ടിലേക്ക് മദ്യം കടത്ത്. മിനി പിക് അപ്പില്‍ കടത്താന്‍ ശ്രമിച്ച ലിറ്റര്‍ കണക്കിന് മാഹി മദ്യമാണ് എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തത്. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് 16.8 ലിറ്റര്‍ മദ്യം ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ അറസ്റ്റിലായത്.

Read also: മലയാളി നഴ്‌സിന്റെ മരണം; മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ആശയക്കുഴപ്പം

ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പുലിയാര്‍മല ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ബാല സുബ്രമണ്യന്‍ ഇതുവഴി വാഹനവുമായി എത്തിയത്. ഈ വിവരം നേരത്തെ തന്നെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. എക്സൈസ് സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, വയനാട് സൈബര്‍ സെല്ലിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ്. വിനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. രഘു, എം. സുരേഷ്, വി.ബി. നിഷാദ് എന്നിവര്‍ പങ്കെടുത്തു.

Read also: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; 42 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്; കുറ്റിപ്പുറം സ്വദേശി പിടിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!