Naattuvaartha

News Portal Breaking News kerala, kozhikkode,

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു; ഗുരുതര പരുക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്ന് പുറത്തുവരുന്ന വിവരം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Read also: പന്നൂർ മേലേക്കണ്ടിയിൽ പരേതനായ അബ്ദുള്ള കോയ തങ്ങളുടെ ഭാര്യ നൂറ ബീവി(65) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!