Naattuvaartha

News Portal Breaking News kerala, kozhikkode,

പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു

വയനാട്: പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊഴുതന ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് ഇന്ന് പുലര്‍ച്ചെ റോഡരികിലെ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്.

Read also: ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം; മൂന്ന് പേര്‍ പിടിയില്‍

കാറിന്റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നു. വാഹനം ഇടിച്ച് കടയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!