Naattuvaartha

News Portal Breaking News kerala, kozhikkode,

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരം: ആര്യനാട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് പൊട്ടിത്തെറിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അവരുടെ അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം അടുക്കള പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.

Read also: മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് പിടിയില്‍

പാചകത്തിനിടെ വലിയ ശബ്ദം കേട്ടതോടെയാണ് വീട്ടമ്മയും അമ്മയും വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഗ്യാസിന്റെ സിലിണ്ടറില്‍ തീ പിടിച്ചതോടെ അടുക്കളയുടെ എല്ലാ ഭാഗത്തേക്കും തീ പടരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!