Naattuvaartha

News Portal Breaking News kerala, kozhikkode,

സഹായി വാദിസലാം സംഘടിപ്പിച്ച വളന്റിയര്‍ അസംബ്ലി സമാപിച്ചു.

 

മെഡിക്കല്‍ കോളേജ്: ജീവ കാരുണ്യ മേഖലയില്‍ മികച്ച സാന്നിധ്യമായ സഹായി വാദിസലാം സംഘടിപ്പിച്ച വളന്റിയര്‍ അസംബ്ലി സമാപിച്ചു. മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വളണ്ടിയര്‍ ക്വാറം.

മെഡിക്കല്‍ കോളേജ് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. വി ഗോപി ഉദ്ഘാടനം ചെയ്തു. സഹായി ഡയരക്ടര്‍ അബ്ദുല്ല സഅദി ചെറുവാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. ജി സജിത് കുമാര്‍ അവാര്‍ഡ് വിതരണം നടത്തി. സഹായി ജനറല്‍ സെക്രട്ടറി കെ. എ നാസര്‍ ചെറുവാടി ആമുഖപ്രഭാഷണം നടത്തി. വിവിധ സെക്ഷനില്‍ നടന്ന ക്ലാസുകള്‍ക്ക് റഷീദ് സഖാഫി കുറ്റ്യാടി, അബ്ദുസ്സമദ് യൂണിവേഴ്‌സിറ്റി, പി. വി അഹ്‌മദ് കബീര്‍, മുനീര്‍ എം. പി എന്നിവര്‍ നേതൃത്വം നല്‍കി

. ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ വിഷയാവതരണം നടത്തി. സര്‍ജന്‍ പി താഹിര്‍, ബി. പി സിദ്ധിക്ക് ഹാജി,അബ്ദുല്‍ ഹകീം മുസ്ലിയാര്‍ കാപ്പാട്, സലാം മാസ്റ്റര്‍,ഡോ. അബൂബക്കര്‍ നിസാമി, ശംസുദ്ധീന്‍ പെരുവയല്‍ എന്നിവര്‍ സംബന്ധിച്ചു. മുനീര്‍ മണക്കടവ് സ്വാഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു

Read Also: ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ 54 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!