Naattuvaartha

News Portal Breaking News kerala, kozhikkode,

എന്‍റെ നിറം നഷ്ടമാകുന്നു;രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്

ക്യാന്‍സര്‍ രോഗത്തോട് പൊരുതിയ കാര്യം മംമ്ത തന്നെ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നടി. തനിക്ക് ഓട്ടോ ഇമ്യൂണല്‍ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ആണ് നടിയെ ബാധിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.

Read also: നേപ്പാളില്‍ വിമാനം കത്തിയമരുന്നതിന് മുന്‍പ് യുവാവ് ഫേസ്ബുക്ക് ലൈവ് ചെയ്തു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു… മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’- എന്നാണ് താരം പോസ്റ്റില്‍ കുറിച്ചത്. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ (Vitiligo) അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചത്. വിറ്റിലിഗോ, ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ഹാഷ്ടാഗുകളും മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്.

Read also: ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല

 

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)


 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!