നാദാപുരത്ത് അഞ്ചാംപനി പടരുന്നു; 24 പേർക്ക് രോഗബാധ ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

നാദാപുരം: നാദാപുരം മേഖലയില്‍ അഞ്ചാംപ്പനി പടരുന്നു. ഇതുവരെ ഇരുപത്തിനാലു പേര്‍ക്കാണ് രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തില്‍ മാത്രം പതിനെട്ട് പേര്‍ക്ക് രോഗ ബാധയുണ്ട്. രോഗ വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

Read also: ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ പിടിയില്‍

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും മൂന്നു ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്. 340 പേര്‍ നാദാപുരത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 65 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം നാലു കേന്ദ്രങ്ങളില്‍ നിന്നായി വാക്‌സിന്‍ സ്വീകരിച്ചത്.
