Naattuvaartha

News Portal Breaking News kerala, kozhikkode,

‘ഞാന്‍ തോമ, ആട് തോമ..”; സ്ഫടികത്തിന്റെ ടീസര്‍ എത്തി; വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍

ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘സ്ഫടികം’ തിയേറ്ററുകളില്‍ ഒരിക്കല്‍ക്കൂടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k atoms ശബ്ദവിന്യാസത്തിലാണ് ചിത്രം തിയേറ്ററില്‍ വീണ്ടും എത്തുക.

Read also:കണ്ണൂരിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയില്‍

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകര്‍ സ്ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുന്നത്. ”എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹന്‍ലാല്‍ കുറിക്കുന്നു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!