കടുവയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവം; മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്


കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം ഏറെ ദുഃഖകരമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മരിച്ച കര്‍ഷകന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ അന്വേഷിക്കാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ചത്.

Read also:പേരയ്ക്ക പറിച്ചെന്നാരോപിച്ച് ക്രൂരമര്‍ദ്ദനം; 12 വയസ്സുകാരന് ശസ്ത്രക്രിയ നടത്തി

ഫിസിഷ്യനടക്കമുള്ള സീനിയര്‍ ഡോക്ടര്‍മാരാണ് രോഗിയെ പരിശോധിച്ചത്. വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. 108 ആംബുലന്‍സിലും അടിയന്തര ചികിത്സയ്ക്ക് വേണ്ട സംവിധാനങ്ങളും സാങ്കേതിക വിദഗ്ധരുമുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവുകളില്‍ നിന്നുമുണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്കാണ് മരണകാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും ഡി.എം.ഇ.യുടെ റിപ്പോര്‍ട്ടിലുണ്ട്.

