Naattuvaartha

News Portal Breaking News kerala, kozhikkode,

എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എ എ റഹീം എം പി

തിരുവനന്തപുരം: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് എ എ റഹീം എം പി. കോണ്‍ഗ്രസില്‍ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ലെന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയതെന്ന് എ എ റഹീം. “എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണെന്നും അങ്ങനെയുള്ളവര്‍ വന്നാല്‍ എന്തെങ്കിലും ആകും എന്ന പേടിയാണ്” മുരളീധരന്റെ പ്രതികരണമാണിത്.

വിവരമുള്ള മലയാളികള്‍ക്ക് പിന്നെയെങ്ങനെ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ കഴിയുമെന്നും എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും എം പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.  പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നാണ് മുരളീധരന്‍ പറയുന്നത്.

Read Also: 46 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!