കാസര്‍കോട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍


കാസര്‍കോട് : കാസര്‍കോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്ക്കയയില് സ്വദേശിയായ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നില്ക്കുന്ന നിലയിലും മകളുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.

Read also: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണു; കൂരാച്ചുണ്ട് സ്വദേശി മരിച്ചു

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മരണ വിവരം പുറത്തരിയുന്നത്. ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന് ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന് വിവരം അന്വേഷിക്കാനായി സുഹൃത്തിനോട് പറഞ്ഞു. ചന്ദ്രന്റെ സുഹൃത്ത് വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്
Read also: കൊച്ചിയില്‍ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്
വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാഞ്ഞതോടെ സമീപവാസികളെ വിവരമറിയിച്ച് വാതില്‍ ചവിട്ടി പൊളിച്ച് കത്തുകടക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല.

