എകരൂലില് 15 കാരിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി


ഉണ്ണികുളം: എകരൂലില് 15 കാരിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അയല്‍വാസികള്‍ തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. പ്രസാദിന്റെയും സചിത്രയുടേയും മകളാണ്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. റൂറല്‍ ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐ പി എസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Read also: വീസയുമായി ബന്ധപ്പെട്ട തര്‍ക്കം; കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയില്‍


