കല്‍പ്പറ്റയില്‍ യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി; ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ്


കല്‍പ്പറ്റ: യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോന് (പാപ്പന്-44) ആണ് മരിച്ചത്. കാല്‍നടയായി പോകുമ്പോള്‍ വാഹനമിടിച്ചെന്നാണ് സംശയിക്കുന്നത്. ബൈപ്പാസ് റോഡരികിലെ ജനമൈത്രി ജംഗ്ഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.10നാണ് സംഭവമെന്ന് കല്‍പ്പറ്റ പോലീസ് പറഞ്ഞു. ജിജി മോന്റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ജിജിമോനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിന് സമീപത്തെയും മറ്റും കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം എതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read also:തെലുങ്ക് യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്


