വിമാനത്തില്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് അറസ്റ്റില്‍


ഡല്‍ഹി: ഡല്‍ഹി-ഹൈദരാബാദ് സ്പെയ്സ് ജെറ്റ് വിമാനത്തില്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് അറസ്റ്റില്‍. സ്പെയ്സ് ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ അബ്സര്‍ ആലം അറസ്റ്റിലായത്. സ്പെയ്സ് ജെറ്റിന്റെ സുരക്ഷാ ജീവനക്കാരും പിസിആര്‍ ജീവനക്കാരും ചേര്‍ന്നാണ് ആലമിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. യാത്രക്കാരനെതിരെ സെക്ഷന്‍ 354 എ പ്രകാരമാണ് കേസെടുത്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.



