പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മന്ത്രവാദി പിടിയില്‍


കോലഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി പിടിയില്‍. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയില്‍ അമീറിനെയാണ് (38) പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read also: ചെമ്പനോടയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു

ദോഷം മാറ്റാനുള്ള പൂജക്കാണെന്നുപറഞ്ഞ്കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിര്‍ത്തി. ഇതിനുശേഷമാണ് ജോത്സ്യവും മന്ത്രവാദവുമായി ചുവടുമാറ്റിയത്.

