NAATTUVAARTHA

NEWS PORTAL

ശൈശവ വിവാഹം; പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ 16കാരിയെ വിവാഹം കഴിപ്പിച്ചു; പിതാവുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

നെടുമങ്ങാട്: പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പനവൂര്‍ സ്വദേശി അല്‍ അമീര്‍(23) ആണ് മുഖ്യപ്രതി. പെണ്‍കുട്ടിയുടെയും പ്രതിയുടെയും വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതന്‍ ഉസ്താദ് അന്‍സാര്‍ സാദത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് സിഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നാലു മാസം മുമ്പ് പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. നെടുമങ്ങാട് പനവൂരിലാണ് സംഭവം.

Read also:ബൈക്കിൽ കഞ്ചാവ് കടത്ത്; പാൽ ചുരത്ത് യുവാവും യുവതിയും പിടിയിൽ

നാലു മാസം മുമ്പ് പ്രതിയായ അമീര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി നാടുവിട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിനെ ഭയന്ന് ഇയാള്‍ പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലേത്തിച്ചു. എന്നാല്‍ വീട്ടുകാര്‍ മുമ്പ് നല്‍കിയ പരാതിയില്‍ പൊലീസ് ഇയാളുടെ നെടുമങ്ങാട്ടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് നടക്കുന്നതിനിടെ ഈ മാസം 18-ന് പ്രതിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഈ വിവരം നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!