Naattuvaartha

News Portal Breaking News kerala, kozhikkode,

10-ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; നിയമ വിദ്യാർഥി പിടിയിൽ

തിരുവനന്തപുരം: വീട്ടില്‍ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് പിടിയിലായത്. സിവില്‍ സര്‍വീസ് പഠിക്കുന്ന പ്രതി അത് വിജയിക്കാന്‍ പഴനിയിലേക്ക് 1001 രൂപ നേര്‍ച്ച കാശ് ചോദിച്ച് ഇറങ്ങിയപ്പോഴാണ് കുട്ടിക്ക് നേരെ അതിക്രമം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പുറത്ത് വിട്ട പ്രതിയുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Read also: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം ഭയാനകം; മദ്രാസ് ഐഐടി; ചെലവ് 29.9 കോടി

ഇയാള്‍ തൃശൂര്‍ അയ്യന്തോളിലെ സര്‍ക്കാര്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥി എന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം സിവില്‍ സര്‍വീസിന് പരിശീലിക്കുന്ന പ്രതി വിജയിക്കാന്‍ വേണ്ടി 1001 രൂപ നേര്‍ച്ച കാശ് നാട്ടുകാരില്‍ നിന്ന് ശേഖരിച്ച് പഴനിയില്‍ പോകാനുള്ള ശ്രമത്തില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!