അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയില്‍


ഫറോക്ക്: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയില്‍. പെരുമുഖം കാരാളിപ്പറമ്പ് നീലാട്ട് പറമ്പില്‍ രജീഷാണ് (40) പിടിയിലായത്. ചില്ലറ വില്പനക്കായി മാഹിയില്‍ നി ന്നെത്തിച്ച 134 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റര്‍ വിദേശമദ്യം കസ്റ്റഡിയിലെടുത്തു.

Read also: 0.70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

സ്പെഷല്‍ ബ്രാഞ്ച്’പൊലീസ് നല്കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെരുമുഖത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

