NAATTUVAARTHA

NEWS PORTAL

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് നാട്ടുകാര്‍

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് നാട്ടുകാര്‍. വയനാട് അമ്പലവയല്‍ അമ്പുകുത്തിയില്‍ മാളിക പല്ലിശേരി ലീലയുടെ രണ്ടു ആടുകളെയാണ് വന്യമൃഗം കൊന്നുതിന്ന നിലയില്‍ കണ്ടെത്തിയത്. ഒരു ആടിനെ പൂര്‍ണമായി കൂട്ടില്‍ തന്നെ കൊന്നിട്ട് ഭക്ഷിച്ച നിലയിലും ഒരാടിനെ കൊന്നിട്ട നിലയിലുമാണ് കൂട്ടില്‍ വീട്ടുകാര്‍ കണ്ടത്. കടുവ തന്നെയാണ് ആടുകളെ കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്ത് വീണ്ടും കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തില്‍ നിന്നും പരപ്പനങ്ങാടി ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു എന്ന യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്.

ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. ഉടനെ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് വയനാട്ടില്‍ നന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ തോമസ് എന്നയാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Read Also: കട്ടിപ്പാറ ചമല്‍ ഗവ.എല്‍പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പബ്ലിക് ലൈബ്രറിക്കുള്ള പുസ്തക ശേഖരണവും പ്രകാശ ഗ്രാമം പദ്ധതി ഉദ്ഘാടനവും റിപ്പബ്ലിക് ദിനത്തില്‍ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!