പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്


ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷമീര്‍, ഷാനു എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ചയായിരുന്നു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കാത്തത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തിയിരുന്നു. ആദ്യഘട്ട നടപടി എന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. രക്ഷപ്പെട്ടുപോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Read also: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയില്‍


