Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ റിപബ്ലിക് ദിനാഘോഷം നടത്തി

പുതുപ്പാടി: ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ റിപബ്ലിക് ദിനാഘോഷം നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങള്‍ മണ്ണില്‍ വരച്ചത് പ്രദര്‍ശിപ്പിക്കുകയും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികള്‍ പരേഡ് നടത്തുകയും ചെയ്തു. സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ജോജിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ഷാന്‍ അക്ബര്‍, സഞ്ജയ്, റിന്‍ഷാദ്, നിഹാല്‍, യാസീന്‍ എ പി, യാസീന്‍, ഷബീല്‍ എന്നിവരാണ് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ തീര്‍ത്തത്.

സ്‌കൗട്ട് ആന്റ് ഗൈഡ്, ജെ ആര്‍ സി യൂണിറ്റുകളും ആഘോഷത്തില്‍ പങ്കെടുത്തു. പി ടി എ പ്രസിഡന്റ് ഒതയോത്ത് അഷ്‌റഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകര്‍ ശ്യാംകുമാര്‍ പതാക ഉയര്‍ത്തി. പി ടി എ അംഗം മമ്മി, അധ്യാപകരായ ജോജി, മജീദ്, ജീഷില്‍, അജില, ജ്യോതി നാരായണന്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുരേഷ് ബാബു എന്നിവര്‍ ആശംസ പറഞ്ഞു. ചടങ്ങിന് ഷാജികുമാര്‍ സ്വാഗതവും അജില നന്ദിയും അര്‍പ്പിച്ചു.

Read Also: മങ്ങാട് എ യു പി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!