Naattuvaartha

News Portal Breaking News kerala, kozhikkode,

കളിക്കുന്നതിനിടെ ജലാശയത്തിലേക്ക് വീണു; കുഞ്ഞിന്റെ മൃതദേഹം മുതല തിരികെ എത്തിച്ചു; വൈറലായ വീഡിയോ കാണാം

കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ചുകൊണ്ട് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്തേക്ക് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുഹമ്മദ് സിയാദ് എന്ന നാലു വയസ്സുകാരനാണ് അപകടത്തില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപത്ത് വച്ചാണ് നാലു വയസ്സുകാരന്‍ കളിക്കുന്നതിനിടയില്‍ ജലാശയത്തിലേക്ക് വീണത്. തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

Read also: കാട്ടാക്കടയില്‍ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു

പക്ഷേ കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ ആകാതെ നിരാശയോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഇരിക്കെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്തു വഹിച്ചുകൊണ്ട് ജലാശയത്തിനുള്ളിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്തെത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം വെള്ളത്തിലേക്ക് ഇടുകയും മടങ്ങി പോവുകയുമായിരുന്നു. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ മൃതദേഹം വെള്ളത്തില്‍ നിന്നും കരയ്‌ക്കെടുത്തു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!