Naattuvaartha

News Portal Breaking News kerala, kozhikkode,

അരൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി; ആളപായമില്ല

അരൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയ നിലയില്‍. ആര്‍ക്കും പരിക്കില്ല. പൊന്നാംവെളി മാളികക്കല്‍ വിഷ്ണു (22) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. വിഷ്ണുവിന്റെ സഹോദരി ചന്തിരൂര്‍ പനക്കപറമ്പില്‍ രാധികയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ ഹോട്ടലില്‍ നിന്ന് രണ്ട് ഫയര്‍ എക്‌സ് ക്രൂസര്‍ കൊണ്ടുവന്ന് ഡ്രൈവറായ ജയന്‍ തീ അണച്ചു. കാറില്‍ നിന്ന് പുക വരുന്നതു കണ്ട് നാട്ടുകാരും ബൈക്ക് യാത്രികരും ബഹളം ഉണ്ടാക്കിയെങ്കിലും വിഷ്ണു ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് പോരുകയായിരുന്നു.

Read also: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; നാല് പേര്‍ അറസ്റ്റില്‍

സഹോദരിയുടെ വീടിന് സമീപമുള്ള യു ടേണില്‍ എത്തിയപ്പോഴാണ് അപകടം മനസ്സിലാക്കിയത്. ഉടന്‍ തന്നെ ബ്രേക്ക് ഇടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഹാന്റ് ബ്രേക്ക് വലിച്ചിട്ട് ചാടി ഇറങ്ങിയത്. വിഷ്ണുവിന് അപകടം ഒന്നും ഇല്ലാതെ രക്ഷപെടാന്‍ കഴിഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!