ഒളിച്ചുകളിക്കിടെ കണ്ടെയ്‍നറിൽ കയറിയിരുന്നു; പതിനഞ്ചുകാരന്‍ എത്തിപ്പെട്ടത് മലേഷ്യയിൽ


ബംഗ്ലാദേശില്‍ നിന്നുള്ള ഒരു പതിനഞ്ചുകാരന്‍ ഒളിച്ചുകളിക്കുന്നതിനിടെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ബംഗ്ലാദേശ് സ്വദേശി ഫാഹിമിനാണ് കളി കാര്യമായി ഭവിച്ചത്. ഒളിച്ച് കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്നറില്‍ കുടുങ്ങിയ ഫാഹിം ബംഗ്ലാദേശില്‍നിന്ന് മലേഷ്യയില്‍ എത്തിപ്പെടുകയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കണ്ടയ്‌നറിലിരുന്ന് മറ്റൊരു രാജ്യത്തെത്തിയത്.

Read also:വയനാട് ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 86 കുട്ടികള്‍ ചികിത്സ തേടി

കണ്ടെയ്നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. കണ്ടെയ്നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. അവശനായി തളര്‍ന്ന ഒരു ബാലനെ കണ്ടെയ്‌നറിന്റെ ഉള്ളില്‍ നിന്നും കണ്ടെത്തിയതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.അവശനായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ചെയ്തു.

