ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ; പ്രതി പിടിയില്‍


കൊച്ചി: താരസംഘടന’അമ്മ’ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് ദിവസം മുമ്പാണ് ഇയാള്‍ ‘അമ്മ’ സംഘടനയെയും ഇടവേള ബാബുവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഇടവേള ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Read also: കട്ടിപ്പാറ കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു

‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പ്രസ്താവന വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അപകീര്‍ത്തികരമായ വീഡിയോയും വന്നത്.

