വയനാട് ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 86 കുട്ടികള്‍ ചികിത്സ തേടി

ലക്കിടി: വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കുളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 12 പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.ഇന്നലെ അര്‍ധരാത്രിയോടെയാണ് കുട്ടികളള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Read also: കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു

