ബലാത്സംഗക്കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം


ഗുജറാത്ത്: ബലാത്സംഗക്കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ സോണി ശിക്ഷ വിധിച്ചത്. മറ്റൊരു ബലാത്സംഗ കേസില്‍ ജോഗ്ധപൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ആസാറാം.

2013 ല്‍ ശിഷ്യയെ ബലാത്സംഗം ചെയതു എന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂര്‍ത്തിയാക്കി ഗാന്ധിനഗര്‍ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

Read Also: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

