കര്‍ണാടക ചിക്കമംഗളൂരുവില്‍ പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം


കര്‍ണാടക: ചിക്കമംഗളൂരുവില്‍ പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. അസം സ്വദേശിയെയാണ് മര്‍ദ്ദിച്ചത്. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിച്ചുവയ്ക്കുകയും കയ്യില്‍ പശു ഇറച്ചിയാണെന്ന് മനസ്സിലാക്കിയതോടെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.മര്‍ദ്ദനത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരിച്ചതോടെ മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കര്‍ണാടകയുടെ വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്നും അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ചിക്കമംഗളൂരുവില്‍ ഉണ്ടായതെന്നും പോലീസ് പറഞ്ഞു.

Read Also: കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

