പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി ചിന്താ ജെറോം


ഇടുക്കി: പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സംഭവിച്ചത് മനുഷ്യസഹജമായ തെറ്റാണെന്നും ചിന്ത ഇടുക്കിയില്‍ മാധ്യങ്ങളോട് പ്രതികരിച്ചു.’തെറ്റ് ചൂണ്ടികാട്ടിയവര്‍ക്ക് ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുന്നു. ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായിട്ടുണ്ട്.’ ചിന്ത ചൂണ്ടികാട്ടി.

Read also:ചിന്താ ജെറോമിന് പിന്തുണയുമായി ഇ പി ജയരാജൻ

ബോധി കോമണ്‍സിന്റെ പ്രബന്ധത്തില്‍ നിന്നും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത വിശദീകരിച്ചു. കഷ്ടപ്പെട്ട് തയ്യാറാക്കിയതാണ്. വാര്‍ത്തകള്‍ നല്‍കുന്നവര്‍ പരിശോധിക്കണം. ആര്‍ട്ടിക്കിള്‍, ഗ്രന്ഥങ്ങള്‍ എല്ലാം വായിച്ച് മനസ്സിലാക്കിയിരുന്നു. അതില്‍ കോപ്പി പേസ്റ്റ് ഉണ്ടായിട്ടില്ല. പക്ഷെ ആശയം ഉള്‍ക്കൊണ്ട് ചെയ്തിട്ടുണ്ട്. ബോധി കോമണ്‍സിന്റെ ആശയം ഉള്‍കൊണ്ടത് റഫറന്‍സില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ചിന്ത വിശദീകരിച്ചു.വിവാദ പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കാനാണ് കേരള സര്‍വ്വകലാശാല തീരുമാനം. ചങ്ങമ്പുഴയുടെ ‘വാഴക്കുല’എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ പരാമർശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

