താമരശ്ശേരി ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പണി കിട്ടും; സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനും തീരുമാനം


താമരശ്ശേരി: താമരശ്ശേരി ചുരം മാലിന്യ മുക്തമാക്കാന്‍ ഹരിതകര്‍മസേനാംഗങ്ങളുടെ സേവനം ഉപയോഗപെടുത്താന്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി 1 മുതല്‍ ചുരം വ്യൂപോയിന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന മറ്റു പ്രധാനപ്പെട്ട ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളുടെ സാന്നിധ്യമുണ്ടാവും. ഗാര്‍ഡുകളായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ബോധവല്‍കരണം നടത്തുകയും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

Read also: വീണ്ടും കപ്പ് താമരശ്ശേരി ജി ടെക് സ്വന്തമാക്കി

ഹരിതകര്‍മസേനാംഗങ്ങള്‍ക്കുള്ള ചെലവിലേക്ക് യൂസര്‍ഫീസായി 20 രൂപ സഞ്ചാരികളില്‍ നിന്നും സ്വീകരിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12 ന് ചുരം ശൂചീകരിക്കാനും ചുരം മാലിന്യ മുക്തമാക്കുന്നതിന് വിശദമായ ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷ ബീവി, എം കെ ജാസില്‍, സിന്ദുജോയി, മെമ്പര്‍ കെ ജി ഗീത, സെക്രട്ടറി ഷാനവാസ്, ഹരിതകവമസേനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

