പേരോട് വീടിന് മുകള്‍ നിലയില്‍ സൂക്ഷിച്ച വിറകുകള്‍ക്ക് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം


നാദാപുരം: വീടിന് മുകള്‍ നിലയില്‍ സൂക്ഷിച്ച വിറകുകള്‍ക്ക് തീ പിടിച്ചു. പേരോട് പരേതനായ ചെമ്പ്രം കണ്ടി സൂപ്പിയുടെ വീടിന് മുകള്‍ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉടന്‍ ഫയര്‍ഫോഴ്‌സ് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവിടെ സൂക്ഷിച്ച ഉണങ്ങിയ വിറക് ശേഖരത്തിനും തേങ്ങകള്‍ക്കും തീ പിടിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ജാഗ്രതയോടെ ഇടപെടുകയായിരുന്നു.

Read also: വിമാനം പറക്കുന്നതിനിടെ പുക വലിച്ചു; മധ്യവയസ്‌കന്‍ പിടിയില്‍

വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹ ചടങ്ങിനായി വീട് പൂട്ടി പുറത്ത് പോയതായിരുന്നു. നാട്ടുകാരെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായതോടെ ചേലക്കാട് നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി.നന്ദകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെ
ത്തി തീ അണക്കുകയായിരുന്നു.

