അരൂരില്‍ മദ്രസ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍


നാദാപുരം അരൂരില്‍ മദ്രസ പരിസരത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍. പേരോട് തട്ടാറത്ത് വീട്ടില്‍ അബൂബക്കര്‍ നൗഷാദ് (34) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. അരൂര്‍ കല്ലുമ്പുറത്ത് മദ്രസ പരിസരത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.

Read also: പേരോട് വീടിന് മുകള്‍ നിലയില്‍ സൂക്ഷിച്ച വിറകുകള്‍ക്ക് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

പ്രതി സഞ്ചരിച്ച കെഎല്‍ 18 എസി 3303 നമ്പര്‍ സിഫ്റ്റ് കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 350 പാക്കറ്റ് ഹാന്‍സ്, 175 പാക്കറ്റ് കൂള്‍ ലിപ്പ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങളും 12450 രൂപയും കണ്ടെത്തി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

