Naattuvaartha

News Portal Breaking News kerala, kozhikkode,

കഞ്ചാവുമായി ട്രെയിന്‍ ഇറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി

തിരുവല്ല: ഒരു കിലോ ഗ്രാം കഞ്ചാവുമായി ട്രെയിന്‍ ഇറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കുറ്റപ്പുഴ ആമല്ലൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ അഖില്‍ ബാബു (22) ആണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെ  എറണാകുളത്ത് നിന്നും ഗുരുവായൂര്‍ എക്‌സ്പ്രസില്‍ എത്തിയ അഖിലിനെ ട്രെയിനില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read also: യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!