മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ


ബെംഗളൂരു: മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കേസില്‍ 26 കാരനെ അറസ്റ്റ് ചെയ്തു. നന്ദ ഗോകുല സര്‍ക്കാര്‍ സ്‌കൂളിന് സമീപമുള്ള കാവേരിപുരയിലാണ് സംഭവം. അമ്മ വീട്ടിലില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുട്ടിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വസ്ത്ര നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരിയാണ് കുട്ടിയുടെ അമ്മ. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം 302, 376 എന്നീ വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Read also: മുള്ളമ്പത്ത് പലചരക്ക് കടയില്‍ മോഷണം


