അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചു; മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം


വര്‍ക്കല: അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ച മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം.വെട്ടൂർ സ്വദേശി സരസമ്മയാണ് കുട്ടിയെ മർദ്ദിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു. കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read also: ‘ദളപതി 67’; 14 വർഷത്തിനു ശേഷം വിജയ്‍യും തൃഷയും ഒന്നിക്കുന്നു


