ബൈബിള്‍ കത്തിച്ച് യൂട്യൂബ് വഴി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ


കാസര്‍കോട്: ബൈബിള്‍ കത്തിക്കുകയും യൂട്യൂബ് വഴി ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടികൂടിയത്. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. വീഡിയോ പ്രചരിച്ചതോടെ ബേഡകം പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുകയും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Read also: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപകിനെ കണ്ടെത്താന്‍ നിര്‍ണായകമായത് ഫോണ്‍കോള്‍

മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ നേരത്തെയും ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസാണിത്.

