ബജറ്റ്; മൊബൈല്‍ ഫോണ്‍, ടിവി വില കുറയും; സിഗരറ്റ്, സ്വര്‍ണം , വെള്ളി തുടങ്ങിയവയുടെ വില കൂടും


ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ക്യാമറ പാര്‍ട്സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്പെയര്‍ പാര്‍ട്സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും.

Read also:മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി. സ്വര്‍ണം, വെള്ളി, വജ്രം, സിഗരറ്റ്, തുണിത്തരങ്ങള്‍, ഇലക്ട്രിക് അടുക്കള ചിമ്മിനി എന്നിവയുടെ വില കൂടുന്നു

