പാലേരി തോട്ടത്താംകണ്ടി പുഴയരികില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി


പേരാമ്പ്ര: പാലേരി തോട്ടത്താംകണ്ടി പുഴയരികില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൈതേരി മുക്ക് റോഡില്‍ തോട്ടത്താംകണ്ടി പുഴയുടെ സമീപത്ത് പുറംപോക്ക് ഭൂമിയിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. പരിസരവാസി പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായി ബോംബുകള്‍ കണ്ടത്. ഉടന്‍ തന്നെ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളിയില്‍ നിന്ന് ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സമീപത്തെ ക്വാറിയില്‍ വച്ച് ബോംബുകള്‍ നിര്‍വീര്യമാക്കി.

Read also: ട്രെയിൻ കിട്ടിയില്ല; ബോംബ് ഭീഷണി മുഴക്കി വൈകിപ്പിച്ചു; യുവാവ് പിടിയില്‍

ബോംബുകള്‍ പുതിയതും ഉഗ്രസ്‌ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു. ഇവിടെ ബോംബ് കൊണ്ടു വച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു.

