യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍


ആലപ്പുഴ: യുവതിയെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അഭിഷേക് റോയി(22) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശിനിയെയാണ് പ്രതി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ വിവാഹച്ചടങ്ങു കഴിഞ്ഞ് തിരികെ വരുകയായിരുന്നു യുവതി. ബൈക്കുമായെത്തിയ യുവാവ് വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റുകയായിരുന്നു. ശേഷം യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. എതിര്‍ത്ത യുവതിയെ ബൈക്ക് വെട്ടിച്ച് താഴെയിട്ട് ഗുരുതരമായ പരുക്കേല്‍പ്പിച്ചു. പ്രതിയും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധത്തെ മുതലെടുത്താണ് യുവതിയെ ബൈക്കില്‍ വിളിച്ചു കയറ്റിയതെന്ന് പൊലീസ് പറഞ്ഞു.

Read also: പുതുപ്പണത്ത് ട്രെയിന്‍ തട്ടി വയോധിക മരിച്ചു


