Naattuvaartha

News Portal Breaking News kerala, kozhikkode,

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; 17 കാരനെതിരേ പോക്‌സോ കേസ്

കാസര്‍കോട് : പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ 17 കാരനെതിരേ പോക്‌സോ കേസ്. പെൺകുട്ടി പഠിക്കുന്ന അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്.

Read also: ബൈബിള്‍ കത്തിച്ച് യൂട്യൂബ് വഴി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്റെ പേരില്‍ ബേഡകം പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!