കോവൂരിലെ ഫ്ലാറ്റ് കേന്ദീകരിച്ച് പെണ്‍വാണിഭം; മൂന്നു പേര്‍ പിടിയില്‍


കോഴിക്കോട് : കോവൂരിലെ ഫ്ലാറ്റ് കേന്ദീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ പിടിയില്‍. കണാടക കുടഗ് സ്വദേശിനി ബിനു എന്ന അയിഷ (32), വാവാട് കപ്പലാംകുഴി ഷമീര്‍ (29), തമിഴ്‌നാട് ദേവര്‍മ ലയില്‍ വെക്ടി സെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. നേപ്പാള്‍, തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്ന് പൊലീസ് രക്ഷിച്ചു. വലിയ പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാണ് സംഘമെന്ന് പൊലീസ് പറഞ്ഞു.

Read also: പാലേരി തോട്ടത്താംകണ്ടി പുഴയരികില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോവൂരിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു മെഡിക്കല്‍ കോളജ് എസ് എച്ച് ഒ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ റെയ്ഡ്. പി സി ബിന്ദു, ഹോംഗാര്‍ഡ് പത്മനാഭന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ പെണ്‍വാണിഭ സംഘത്തെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടുന്നത്. രണ്ടു വര്‍ഷമായി സംഘം ഇവിടെ പെണ്‍വാണിഭം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

