കൊയിലാണ്ടിയില്‍ മരം മുറിക്കാന്‍ കയറിയ ആള്‍ മരത്തില്‍ കുടുങ്ങി; അഗ്‌നിരക്ഷ സേന താഴെ ഇറക്കി


കൊയിലാണ്ടി: മരം മുറിക്കാന്‍ കയറിയ ആള്‍ മരത്തില്‍ കുടുങ്ങി. അഗ്‌നിരക്ഷ സേന താഴെ ഇറക്കി.ചെങ്ങോട്ടുകാവ് മേലൂര്‍ ക്ഷേത്രത്തിനു സമീപം പ്രഭാവലയം ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ 30 അടിയുള്ള ചളിര്‍ മരം മുറിക്കാന്‍ കയറിയ സതീശനാണ് മരത്തില്‍ കുടുങ്ങിയത്.

Read also: യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണി; പ്രതി പിടിയില്‍

ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വീട്ടുകാരനായ പ്രിയദര്‍ശന്‍ പെട്ടെന്ന് മരത്തില്‍ കയറി സതീശനെ താങ്ങി നിര്‍ത്തി. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷ സേന സുരക്ഷവല ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
Read also: കസ്തൂരിയുമായി രണ്ട് പേര്‍ താമരശ്ശേരിയില്‍ വനം വകുപ്പിന്റെ പിടിയിലായി
എഎസ്ടിഒ മാരായ പി കെ പ്രമോദ്, മജീദ്, ജനാര്‍ദനന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫിസര്‍മാരായ ഷിജു, സിജിത്ത് അരുണ്‍, സനില്‍രാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമകുമാര്‍, ബാലന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

