‘ദളപതി 67’; 14 വർഷത്തിനു ശേഷം വിജയ്‍യും തൃഷയും ഒന്നിക്കുന്നു


വിജയ് ചിത്രം ‘ദളപതി 67’ല്‍ നായികയായി തെന്നിന്ത്യന്‍ സുന്ദരി തൃഷ. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃഷയും വിജയ്യും ഒന്നിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളില്‍ ഭാഗ്യജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. ‘എന്റെ പ്രിയപ്പെട്ട ചില ആളുകളെയും വളരെയധികം കഴിവുള്ള ഒരു ടീമിനെയും ഉള്‍ക്കൊള്ളുന്ന ഈ ഐതിഹാസിക പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട്’, തൃഷ പറഞ്ഞു.

Read also: കഞ്ചാവുമായി ട്രെയിന്‍ ഇറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി

വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ല്‍ ഒരു വലിയ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
Vantom.. Neenga keta update idho 😉
After 14 years, Get ready to meet the sensational on-screen pair once again ❤️#Thalapathy @actorvijay sir – @trishtrashers mam#Thalapathy67Cast #Thalapathy67 @Dir_Lokesh @Jagadishbliss pic.twitter.com/7kvd7570ti— Seven Screen Studio (@7screenstudio) February 1, 2023

