കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും അക്കൗണ്ടിന്റെ പാസ്‌വേഡും വാങ്ങി അരലക്ഷം കവർന്നു; നാലു യുവാക്കള്‍ അറസ്റ്റില്‍


കോഴിക്കോട് :കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും അക്കൗണ്ടിന്റെ പാസ്‌വേഡും വാങ്ങി അരലക്ഷം രൂപ തട്ടിയ കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (പുള്ളി -20), ചക്കുംകടവ് സ്വദേശി അജ്മല്‍ ബിലാല്‍ (ഗാന്ധി -21), അരക്കിണര്‍ സ്വദേശി റഹീഷ് (പാളയം റയീസ് -30), മാത്തോട്ടം സ്വദേശി റോഷന്‍ അലി (മോട്ടി -25) എന്നിവരാണ് അറസ്റ്റിലായത്.

Read also: കോവൂരിലെ ഫ്ലാറ്റ് കേന്ദീകരിച്ച് പെണ്‍വാണിഭം; മൂന്നു പേര്‍ പിടിയില്‍

കോട്ടപ്പറമ്പ് ആശുപ്രതിക്ക് സമീപത്തുനിന്ന് കത്തി കഴുത്തില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിയില്‍ നിന്നും മൊബൈല്‍ ഫോണും ഗൂഗ്ള്‍ പേയുടെയും പേടി എമ്മിന്റെയും പാസ്‌വേഡും വാങ്ങി പണം തട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്. ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തിയും കവര്‍ച്ച നടത്തിയ ഫോണും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

