അതിഥിത്തൊഴിലാളികൾക്കു കഞ്ചാവ് എത്തിക്കുന്നയാൾ അറസ്റ്റിൽ


ബേപ്പൂര്‍: ബംഗാളില്‍ നിന്നു ലഹരി വസ്തുക്കള്‍ എത്തിച്ച് അതിഥിത്തൊഴിലാളികൾക്കു കഞ്ചാവ് എത്തിക്കുന്നയാൾ അറസ്റ്റിൽ. 200 ഗ്രാം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. ബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജലപ്പാറ ദക്ഷിണ്‍ ഹാരിപ്പൂര്‍ സ്വദേശി സുമല്‍ ദാസ് (22) ആണ് അറസ്റ്റിലായത്. ബേപ്പൂരിലെയും പരിസരങ്ങളിലെയും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് അതിഥി മത്സ്യത്തൊഴിലാളികള്‍ക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സുമല്‍ ദാസ് കഞ്ചാവ് വില്‍ക്കുന്നതായി എസ്‌ഐ കെ.ഷുഹൈബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഹാര്‍ബര്‍ റോഡ് ജംക്ഷനില്‍ നിന്നാണു പിടികൂടിയത്.

Read also: പെണ്‍വാണിഭ സംഘങ്ങള്‍ സ്ത്രീകളെയെത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന്


