ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോഴിക്കോട് : ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോഴിക്കോട് കണ്ണാടിക്കല്‍ കടപ്പമണ്ണില്‍താഴം അഷ്ഫാഖിന്റെ മകന്‍ മുഹമ്മദ് അന്‍ഫാസ് (23) ആണ് മരിച്ചത്. കോടഞ്ചേരി മുണ്ടൂരിനും നാരങ്ങത്തോടിനുമിടയില്‍ കാട്ടിപ്പോയില്‍ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്ക് സഞ്ചരിക്കവേ ചൊവ്വാഴ്ചയായിരുന്നു അപകടം. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്‍സാഫ് ഇന്നലെ വൈകിട് മരിച്ചു. മാതാവ്: റിസല. സഹോദരങ്ങള്‍: അര്‍ഷാദ്, ഫാത്തിമ നിഹാല.

Read also: പാറശ്ശാല ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം


